എക്‌സ് സർവീസ് മാൻ കോൺഗ്രസ് വാഹനജാഥ ഒക്ടോബർ 2 മുതൽ.

എക്‌സ് സർവീസ് മാൻ കോൺഗ്രസ് വാഹനജാഥ ഒക്ടോബർ 2 മുതൽ.
Sep 18, 2024 06:45 AM | By PointViews Editr


കണ്ണൂർ:എക്സ് സർവ്വീസ് മാൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൈനികരോടും വിമുക്ത ഭടന്മാരോടും ഉള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഉത്തര മേഖലാ വാഹനപ്രചരണ ജാഥ ഒക്ടോബർ 2 ന് മാഹിയിൽ നിന്ന് പുറപ്പെട്ട് കാസർഗോഡ് വരെ സഞ്ചരിച്ച് ഒക്ടോബർ 7 ന് കണ്ണൂരിൽ സമാപിക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ/ മണ്ഡലങ്ങളിൽ എംപി മാർ എംഎൽഎ മാർ മറ്റു കേന്ദ്ര സംസ്ഥാന നേതാക്കൾ എന്നിവർ യാത്രയെ അഭിസംബോധന ചെയ്യും. മാഹി,കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മുഴുവൻ മണ്ഡലങ്ങളിലെ വിമുക്ത ഭടന്മാരുടേയും വിധവകൾ, കുടുംബാംഗങ്ങൾ എന്നിവരുടെയും പരാതികൾ സ്വീകരിച്ച് പരിഹാരം കണ്ടെത്തലാണ് യാത്രയുടെ പ്രഥമ ലക്ഷ്യം

രണ്ടുതരം സൈനികരെ സൃഷ്ടിക്കുന്ന അഗ്നിവീർ പദ്ധതി ഉപേക്ഷിക്കുക.

ഇസിഎച്ച്എസിലെലെ അപാകതകൾ പരിഹരിക്കുക.

ഓഫീസർ/ജവാന്മാർക്ക് ഇടയിലെ ഭീമമായ ശമ്പള/പെൻഷൻ വ്യത്യാസം ഇല്ലാതാക്കുക.

സൈനിക സേവനത്തിനിടയിൽ വീരമൃത്യു സംഭവിക്കുന്ന

സൈനികരുടെ കുടുംബത്തിനുള്ള ആശ്രിത നിയമനം ഉറപ്പാക്കുക. സൈന്യത്തിലെ, സിവിൽ ഏജൻസി വഴി നടത്തുന്ന കോൺട്രാക്ട് നിയമനങ്ങൾ അവസാനിപ്പിക്കുക.

സൈനികരുടെ പ്രമോഷൻ ഓഫീസർമാർക്കുള്ള തുല്യമായി പരിഷ്കരിക്കുക. പ്രമോഷനു

ജവാന്മാർക്ക് കൂടുതൽ സൈനിക ക്വാർട്ടേഴ്സ് അനുവദിക്കുക.

ഇന്ത്യൻ എയർഫോഴ്സിലോ, നേവിയിലോ ഇല്ലാത്ത ഇന്ത്യൻ ആർമിയിലെ ഓഫീസർമാർ ജവാന്മാരെ വീട്ടുജോലിക്ക് ഉപയോഗിക്കുന്ന 'ബാറ്റ്‌മാൻ' സിസ്റ്റം ഉടൻ അവസാനിപ്പിക്കുക.

കേരള സർക്കാറിന് സമർപ്പിക്കുന്നത്

സർക്കാറും. പോലീസും സൈനികർക്കും, വിമുക്ത ഭടമാർക്കും അർഹമായ ബഹുമാനം നൽകുക.

സംസ്ഥാന സർക്കാർ നിയമനങ്ങളിൽ വിമുക്തഭടന്മാർക്കുള്ള

സംവരണം പുനസ്ഥാപിക്കുക. അതിനായി സ്പെഷ്യൽ റിക്രൂട്ട്‌മെൻ്റ് നടത്തുക.

സംസ്ഥാന സർക്കാർ ജോലികളിൽ പുനർ നിയമനം നേടുന്ന വിമുക്ത ഭടന്മാർക്ക് നൽകേണ്ട ഹയർ ഗ്രേഡ് അനുവദിക്കുക.

ഗാർഡായി നിയമിക്കപ്പെടുന്ന വിമുക്തഭടന്മാർക്ക് പോലീസിൻ്റെ ബേസിക് സാലറി നൽകുക. കേഷ്വൽ ലീവ് അനുവദിക്കുക.

സി എസ് ഡി വഴി വിൽക്കുന്ന സാധനങ്ങൾക്ക് ചുമത്തിയ ഭീമമായ VAT നികുതി നിർത്തലാക്കുക.

വീട്ടു നികുതി വിടുതലിനുവേണ്ടി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധനയും തറ വിസ്തീർണത്തിന് 2000 സ്ക്വയർ ഫീറ്റ് പരിധി ഏർപ്പെടുത്തിയ നിയമവും ഒഴിവാക്കുക.

സംസ്ഥാനത്തെ എല്ലാ ഗവൺമെൻ്റ് ഹോസ്പിറ്റൽ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ,ക്ഷേത്രങ്ങൾ. എന്നിവിടങ്ങളിലെ സുരക്ഷാ ജോലികൾ, വിമുക്ത ഭടന്മാർക്ക് മാത്രമായി സംവരണം ചെയ്യുക.

പ്രസ്തുത ജോലിയിൽ ശമ്പളം ഡി ജി ആർ സ്കെ‌യിൽ അനുവദിക്കുക. ഗവൺമെന്റ്റ് ഹോസ്പിറ്റലുകളിലെ പേവാർഡ് സൈനികർക്കും വിമുക്തഭടന്മാർക്ക് ഉള്ള സംവരണം ഉറപ്പാക്കുക.

സൈനിക ക്ഷേമ ഓഫീസർ നിയമനം 14 ജില്ലകളിലും പ്രമോഷൻ മുഖാന്തിരമായി നിയമനിർമ്മാണം ചെയ്യുക.


എന്നീ ആവശ്യങ്ങൾ ഉന്നയിച്ചത് നടത്തുന്ന വാഹന പ്രചരണം ജാഥയ്ക്ക് മുഴുവൻ വിമുക്തഭടന്മാരുടെയും, കുടുംബാംഗങ്ങളുടെയും സഹകരണവും വിവിധ കേന്ദ്രങ്ങളിലുള്ള സജീവ സാന്നിധ്യവും അഭ്യർത്ഥിക്കുന്നു.

Ex-Serviceman Congress procession from October 2.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories